Movies
സമാന്ത ആക്ഷൻ നായികയായി എത്തുന്ന തെലുങ്ക് ചിത്രം മാ ഇന്ടി ബങ്കാരം ട്രെയിലർ റിലീസ് ചെയ്തു. ബി.വി. നന്ദിനി റെഡ്ഡിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ക്രിയേറ്റർ സംവിധായകനും എഴുത്തുകാരനും സമാന്ത റുത്ത് പ്രഭുവിന്റെ ഭര്ത്താവുമായ രാജ് നിഡിമോരുവാണ്. സമാന്തയുടെ ട്രലാല മൂവിംഗ് പിക്ചറാണ് ചിത്രം നിര്മിക്കുന്നത്.
ഓം പ്രകാശ് ആണ് ഛായാഗ്രഹണം. സംഗീതം സന്തോഷ് ശിവൻ. എഡിറ്റിംഗ് ധർമേന്ദ്ര. ആക്ഷൻ ലീ വിറ്റേകർ. ചിത്രം ജൂൺ 19ന് തിയറ്ററുകളിലെത്തും.
Movies
നടി സമാന്തയുടെ വിവാഹത്തിന് പിന്നാലെ ചർച്ചയായി മുൻ ഭർത്താവ് നാഗചൈതന്യയുടെ കുറിപ്പ്. അദ്ദേഹത്തിന്റെ ഒരു സിനിമയെക്കുറിച്ചാണ് പോസ്റ്റെങ്കിലും അതിലെ വരികളാണ് ചർച്ചക്കിടയാക്കിയിരിക്കുന്നത്.
വിവാഹത്തെക്കുറിച്ചോ സമാന്തയെക്കുറിച്ചോ ഒരു വാക്ക് പോലും പോസ്റ്റിൽ ഇല്ല, പകരം കലയോടുള്ള ആത്മാർത്ഥതയെക്കുറിച്ചും അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തുന്നു എന്നതിനെക്കുറിച്ചുമെല്ലാമാണ് പോസ്റ്റ്.
‘‘ഒരു അഭിനേതാവ് എന്ന നിലയിൽ, സർഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി നൽകുകയും ചെയ്താൽ... പ്രേക്ഷകർ അത് സ്വീകരിക്കുമെന്ന് ‘ദൂത്ത’ തെളിയിച്ചു. അവർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ആ ഊർജം നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും. നന്ദി! ദൂത്തയുടെ രണ്ട് വർഷങ്ങൾ! ഇത് യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച മുഴുവൻ ടീമിനും സ്നേഹം.’’
എന്നാൽ നാഗ ചൈതന്യയുടെ പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളം തന്നെയായിരുന്നു. അഭിനന്ദനം അറിയിച്ചവർക്കൊപ്പം വിവാഹത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനെത്തിയവരും കുറവായിരുന്നില്ല. ‘നഷ്ടപ്പെട്ട വജ്രം’ എന്ന കമന്റാണ് പലരും ആവർത്തിച്ച് കുറിച്ചത്.
Movies
സമാന്ത-രാജ് വിവാഹാഘോഷങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി രാജിന്റെ മുൻ ഭാര്യ ശ്യാമലി ഡേ. നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു എന്നായിരുന്നു ശ്യാമലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. സമാന്ത വിവാഹ വാര്ത്ത പങ്കുവയ്ക്കുന്നതിന് വന്നതിനു തൊട്ടു മുമ്പായിരുന്നു ശ്യാമലിയുടെ സ്റ്റോറി.
രാജിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി വീക്കെൻഡ് ഡമ്പ് പോസ്റ്റ് സമാന്ത പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് ശ്യാമലിയുടെ നിഗൂഢമായ പോസ്റ്റുകൾ വന്നത്.
നടൻ നാഗ ചൈതന്യയുമായി വേർപിരിഞ്ഞതിന് ശേഷമാണ് ദ് ഫാമിലി മാൻ സംവിധായകൻ രാജ് നിദിമോരുവുമായി സമാന്ത പ്രണയത്തിലാകുന്നത്.
ഡിസംബർ ഒന്നിനു രാവിലെ കോയമ്പത്തൂര് വച്ചായിരുന്നു വിവാഹം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇരുവരും ഡേറ്റിംഗിലായിരുന്നു. ദ ഫാമിലി മാൻ സീസൺ 2, സിറ്റാഡെൽ: ഹണി എന്നീ പ്രോജക്റ്റുകളിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷമാണ് ഇവരുടെ ബന്ധം വളർന്നത്.
2023-ലാണ് രാജ് നിദിമോരുവും ശ്യാമലി ഡെയും വേർപിരിഞ്ഞതെങ്കിലും ഇരുവരും വിവാഹമോചനം പരസ്യമാക്കിയിരുന്നില്ല.
Movies
വിവാഹം കഴിഞ്ഞ കാര്യം സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു. സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു താരത്തിന്റെ സ്ഥിരീകരണം.
കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. രാജിന്റെ കൈപിടിച്ച് നടക്കുന്ന സമാന്തയെ ചിത്രങ്ങളിൽ കാണാം.
30-ഓളം അതിഥികള് വിവാഹത്തില് പങ്കെടുത്തതായും റിപ്പോര്ട്ടില് പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.
സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ദ് ഫാമിലി മാൻ 2 എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാന്ത ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അഭ്യൂഹത്തിന് ആക്കംകൂട്ടി.
Movies
ഹെൽത്ത് സപ്ലിമെന്റ് ബ്രാൻഡിന്റെ പ്രമോഷൻ നടത്തിയതിനു പിന്നാലെ നടി സമാന്തയ്ക്ക് നേരെ രൂക്ഷ വിമർശനവുമായി ഡോക്ടർ. ദി ലിവർ ഡോക് എന്നറിയപ്പെടുന്ന ഡോ. സിറിയക് ആബി ഫിലിപ്സാണ് സമാന്തയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
എൻഎംഎൻ (നിക്കോട്ടിനാമൈഡ് മോണോ ന്യൂക്ലിയോടൈഡ്) അടങ്ങിയ സപ്ലിമെന്റ് ബ്രാൻഡാണ് സമാന്ത പ്രൊമോട്ട് ചെയ്തത്. ഈ സപ്ലിമെന്റ് ബ്രാൻഡിന്റെ സഹ സ്ഥാപക കൂടിയാണ് സമാന്ത.
പ്രായമാകുന്തോറും മനുഷ്യരുടെ NAD+ ലെവലുകൾ കുറയുകയും ഇത് മൂലം ഊർജ്ജം കുറയുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുമെന്ന് സമാന്തയുടെ പരസ്യത്തിൽ പറയുന്നു.
സമാന്തയുടെ എൻഎംഎൻ സപ്ലിമെന്റേഷൻ ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്നും താരം അവകാശപ്പെടുന്നു. ഇത് തെറ്റായ വിവരമാണെന്ന് ദി ലിവർ ഡോക് പറയുന്നു.
ശാസ്ത്ര നിരക്ഷരർ എന്നാണ് സമാന്തയെ ഡോക്ടർ വിശേഷിപ്പിച്ചത്. ശാസ്ത്രീയ പിന്തുണയില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികളെ പൊതുജനങ്ങൾ സൂക്ഷിക്കണമെന്നു ഡോക്ടർ പറഞ്ഞു. യോഗ്യതയുള്ള ഡോക്ടർമാരുടെ വൈദ്യോപദേശം മാത്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല ഡോകട്ർ സിറിയക് സമാന്തയെ പരസ്യമായി വിമർശിക്കുന്നത്. കഴിഞ്ഞ വർഷം, ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷൻ ശുപാർശ ചെയ്തതിന് സമാന്തയെ ഫ്രോഡ് എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്.
അതേസമയം വിമർശനങ്ങളിൽ സമാന്ത നേരിട്ട് പ്രതികരിച്ചിട്ടില്ല. കൃത്യമായ സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോയ ശേഷമാണ് തന്റെ പ്രോഡക്ടുകൾ മാർക്കറ്റിൽ എത്തുന്നതെന്നാണ് സമാന്ത പറയുന്നത്.